NEWS
ബലി പെരുന്നാൾ:ഖത്തരി പൗരന്മാർക്ക് ആടുകൾ സബ്സിഡി വിലയ്ക്ക്
29/05/2025 11:42 AM IST
nila

ദോഹ: ബലി പെരുന്നാളിന്റെ ഭാഗമായി ആടുകളെ സബ്സിഡി വിലയ്ക്ക് പൗരന്മാർക്ക് വിതരണം ചെയ്യുന്ന
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പദ്ധതി ക്ക് തുടക്കം കുറിച്ചു. പെരുന്നാൾദിനത്തിന്റെ നാലാം ദിവസം വരെ ബലി മൃഗങ്ങളുടെ സബ്സിടി വില്പന തുടരും. ഒരു ഐഡി കാർഡിൽ ഒരു ജീവനുള്ള ആടിനെ മാത്രമേ വിൽക്കൂ എന്നും, വാങ്ങുന്നയാൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഒരു പ്രാദേശിക ആടിന്റെ വിൽപ്പന വില 1,000 ഖത്തരി റിയാലാണ്, ഇറക്കുമതി ചെയ്ത ആടിന്റെ വിൽപ്പന വിലയും 1,000 ഖത്തരി റിയാലാണ്. (അൽ ഷമാൽ, അൽ ഖോർ, ഉം സലാൽ, അൽ വക്ര, അൽ ഷീഹാനിയ, അബു നഖ്ല) വിദാം കമ്പനിയുടെ കശാപ്പുശാലകളിൽ ബലിമൃഗങ്ങളെ വാങ്ങാൻ കഴിയും
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











